General

അര്‍ജുന്റെ ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് സ്ഥലം എസ്.പി

Nano News

അങ്കോല: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദുരന്തമുണ്ടായി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഗംഗാവലി നദിയില്‍ അർജുന്‍റെ ട്രക്ക് കണ്ടെത്തിയതായി സ്ഥലം എസ്.പി സ്ഥിരീകരിച്ചിട്ടുണ്ട്. ഗംഗാവലി നദിയിലേക്ക് കൂപ്പുകുത്തിയ നിലയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ ട്വീറ്റ് ചെയതിരുന്നു. ഈ ട്രക്ക് അര്‍ജുന്റെ ട്രക്ക് ആണെന്നാണ് നിഗമനം. ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് ട്രക്ക് ഉടന്‍ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ഐ ബോഡ് ഉപയോഗിച്ച് ഇവിടെ പരിശോധന നടത്തും. നാവിക സേന മുങ്ങല്‍ വിദഗ്ധര്‍ ഉടന്‍ പുഴയിലിറങ്ങും. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പുഴയില്‍ പരിശേധന നടത്തും. രാത്രി വൈകിയും തിരച്ചില്‍ നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply