General

ജിപിഎസ് ലൊക്കേഷന്‍ ലഭിച്ച സ്ഥലത്ത് ലോറിയില്ല: പുഴയില്‍ തിരച്ചില്‍ നടത്തുമെന്ന് കര്‍ണാടക റവന്യൂമന്ത്രി

Nano News

അങ്കോള: അര്‍ജുനായുള്ള തിരച്ചില്‍ നീളുന്നു. ജിപിഎസ് ലൊക്കേഷന്‍ ലഭിച്ച സ്ഥലത്ത് ലോറിയില്ലെന്ന് സ്ഥിരീകരിച്ച് കര്‍ണാടക റവന്യൂ മന്ത്രി. ഇനി പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം സംഭവ സ്ഥലത്ത് പ്രതികൂല കാലാവസ്ഥയാണുള്ളത്. കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.

കര്‍ണാടക മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചു. അര്‍ജുനായുള്ള തെരച്ചിലില്‍ വീഴ്ചയില്ല, കേരള സര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ അലംഭാവം സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

10 പേര്‍ അപകടത്തില്‍പ്പെട്ടു. മൂന്ന് പേരെ കണ്ടെത്താനുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വിളിച്ചിരുന്നു. അപകടത്തില്‍ ദേശീയപാത അതോറിറ്റിയെ കര്‍ണാടക മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കരാറുകാര്‍ക്കെതിരെ നടപടി വേണമെന്നും പണി പൂര്‍ത്തിയാകാതെ ടോള്‍പിരിവ് തുടങ്ങിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മരിച്ചവര്‍ക്ക് 5 ലക്ഷം ധനസഹായവും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.


Reporter
the authorReporter

Leave a Reply