Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
Friday, May 8, 2026
Nano News
Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
Nano News > General > കേരളത്തില്‍ ബിജെപിയുടെ ആദ്യ അക്കൗണ്ട്; തൃശൂർ എടുത്ത് സുരേഷ് ഗോപി
GeneralPolitics

കേരളത്തില്‍ ബിജെപിയുടെ ആദ്യ അക്കൗണ്ട്; തൃശൂർ എടുത്ത് സുരേഷ് ഗോപി

Reporter
ReporterJune 4, 2024No comment
posted on Jun. 04, 2024 at 4:58 pmJune 4, 2024
Nano News

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് വിജയം. തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന കണക്കുപ്രകാരം 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാല് ലക്ഷത്തിലേറെ വോട്ട് നേടി കൊണ്ടാണ് സുരേഷ് ഗോപി വെന്നിക്കൊടി പാറിച്ചത്.

2019 ൽ ടി എൻ പ്രതാപൻ ഉയർത്തിയ 4,15,089 വോട്ടുകളുടെ അടുത്തുപോലും എത്താൻ മുരളീധരന് കഴിഞ്ഞില്ല എന്നുള്ളതാണ് ശ്രദ്ധേയം. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് കൂടുതല്‍ പിടിക്കാനും സാധിച്ചു. ഇത് വളരെ നിര്‍ണായകമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂർ മണ്ഡലത്തില്‍ നേരിട്ടെത്തി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിനിടെ ‘തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ’ എന്ന സുരേഷ് ഗോപി പറഞ്ഞിരുന്നു . ആ ഡയലോഗ് വലിയ രീതിയിൽ തന്നെ ഹിറ്റായിരുന്നു. എന്നാല്‍, തോറ്റതോടെ തൃശൂര് എടുക്കുന്നില്ലേ എന്ന് ചോദിച്ച് താരത്തിന് കടുത്ത പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോള്‍ പറഞ്ഞ പോലെ തൃശൂര്‍ എടുത്ത് കൊണ്ട് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാനും താരത്തിന് സാധിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മാറി മാറി രാഷ്ട്രീയ പാര്‍ട്ടികളെ പരീക്ഷിച്ചിട്ടുള്ള ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. 1952 ല്‍ കോണഗ്രസിനെ പിന്തുണച്ച മണ്ഡലം. 1957 മുതല്‍ 1980 വരെ സിപിഎമ്മിനാണ് കൈ കൊടുത്തത്.

ശക്തമായ ഇടതു കോട്ടയെന്ന ധാരണ പൊളിച്ചാണ് 1984-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി എ ആന്റണി തൃശൂരില്‍ വിജയിക്കുന്നത്. പിന്നീട് 1996 വരെ തൃശൂര്‍ കോണ്‍ഗ്രസിനൊപ്പം നില കൊണ്ടു. 1996-ല്‍ കോണഗ്രസിനെ വീഴ്ത്തി സിപിഎം സീറ്റ് തിരികെ പിടിച്ചു. പിന്നീടിങ്ങോട്ടുള്ള തെരഞ്ഞെടുപ്പില്‍ ഇടത് വലത് നേതാക്കളെ തൃശൂര്‍ ലോക്‌സഭയിലേക്ക് അയച്ചു. 2019-ല്‍ ‘തൃശൂര്‍ എടുക്കു’മെന്ന് പറഞ്ഞ് സുരേഷ് ഗോപി എത്തിയെങ്കിലും തൃശൂര്‍ ബിജെപിക്ക് എടുക്കാന്‍ സാധിച്ചില്ല. 2019-ല്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും മുന്‍തെരഞ്ഞെടുപ്പിനേക്കാളും വോട്ട് വര്‍ധിപ്പിക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു.


Tags:BJP's first account in KeralaSuresh GopiThrissur
ReporterJune 4, 2024
previous article

കേരളത്തില്‍ യുഡിഎഫ് അനുകൂല ട്രെന്‍ഡ്; കെ.കെ ശൈലജ

next article

കേരളത്തിൽ ആദ്യമായി താമര വിരിഞ്ഞു ; മോദി സർക്കാരിന് മൂന്നാം, ആഹ്ലാദപ്രകടനം നടത്തി ബിജെപി

Reporter
the authorReporter
All posts byReporter
Leave a reply

Leave a Reply Cancel reply

You Might Also Like

General

സി എം കേശവൻ അനുസ്മരണ സമിതി രൂപീകരിച്ചു 

ReporterMay 3, 2026
19
LatestPolitics

മാറാടും പാൽഗാമും സമാനമായ ഭീകരാക്രമണം: വി കെ സജിവൻ

ReporterMay 2, 2026
26
General

കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ReporterApril 28, 2026
19
General

വാഹന കള്ളക്കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്; കോടികളുടെ നികുതി വെട്ടിച്ച് രജിസ്ട്രര്‍ ചെയ്തത് 15000 വാഹനങ്ങള്‍

ReporterApril 20, 2026
25




Subscribe Newsletter

Receive our editor's picks weekly

Latest Posts

Accident newsChramamCinemaLatest

നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു.

ReporterMay 5, 2026
8

സി എം കേശവൻ അനുസ്മരണ സമിതി രൂപീകരിച്ചു 

May 3, 2026

മാറാടും പാൽഗാമും സമാനമായ ഭീകരാക്രമണം: വി കെ സജിവൻ

May 2, 2026

കിണറ്റിൽ കുടുങ്ങിയ വയോധികന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന

April 30, 2026

Latest Tweets

  • Missing Consumer Key - Check Settings


Contact SEO Expert Kerala

Recommended For You

Accident newsChramamCinemaLatest

നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു.

ReporterMay 5, 2026
8
General

സി എം കേശവൻ അനുസ്മരണ സമിതി രൂപീകരിച്ചു 

ReporterMay 3, 2026
19
LatestPolitics

മാറാടും പാൽഗാമും സമാനമായ ഭീകരാക്രമണം: വി കെ സജിവൻ

ReporterMay 2, 2026
26
Latest

കിണറ്റിൽ കുടുങ്ങിയ വയോധികന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന

ReporterApril 30, 2026
18
BusinessLatest

മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്”

ReporterApril 30, 2026
17
Latest

വയനാട് ടൗൺഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കൽ നാളെ (ഏപ്രിൽ 30) കിഫ്കോണിനു കൈമാറും

ReporterApril 29, 2026
14
Latest

കൂമ്പാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടുപൂച്ചയേയും ചത്ത നിലയിൽ

ReporterApril 29, 2026
31
Latest

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല, കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നില്ല, സംഭവിച്ചത് ഓവര്‍ലോഡ് മൂലമുള്ള ട്രിപ്പിങ്: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ReporterApril 29, 2026
20
BusinessLatest

മിൽമ പാല്‍ വില നാലു രൂപ കൂടും.

ReporterApril 29, 2026
16
Nano News

ABOUT US

A team of experinced hands are behind the screen of nanonewsonline.com. Our aim is to flood correct and fruitful information to the audince in a fastest urgency. We do not promote negative and sensational news culture. Instead, pumping of what it will be benefitful for society is our mission.

Contact Us

© Copyright 2021

  • Privacy Policy