ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത പൊലിസുകാരന്‍ പൊലിസ് കസ്റ്റഡിയില്‍.വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലന്‍ എന്ന കുഴിമന്തിക്കടയാണ് പൊലിസുകാരന്‍ അടിച്ചു തകര്‍ത്തത്. ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജോസഫ് എന്ന പൊലിസുകാരനായിരുന്നു ആക്രമം അഴിച്ചുവിട്ടത്. ഇയാളുടെ പക്കല്‍ ആയുധം ഉണ്ടായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിട്ടുണ്ട്.