Saturday, November 23, 2024
Local News

ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസ്


പാലക്കാട് കഞ്ചിക്കോട് തിരുവനന്തപുരം – ചെന്നൈ മെയിൽ ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. 35 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു. ട്രെയിനിൻ്റെ വേഗത അപകടത്തിന് ഇടയാക്കിയെന്ന പ്രാഥമിക നി​ഗമനത്തിലാണ് കേസെടുത്തത്. രാത്രി 12 മണിയോടെയാണ് അപകടം.

ആനയുടെ തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് കരുതുന്നതായി സിസിഎഫ് വിജയാനന്ദ് പറഞ്ഞു. രാവിലെ എട്ട് മണിയോടെ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങും. ഒരു മാസത്തിനിടെ വാളയാർ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റിരുന്നു. പിന്നാലെ ചികിത്സയിലിരിക്കെ ഈ ആന ചരിഞ്ഞിരുന്നു.


Reporter
the authorReporter

Leave a Reply