General

വയനാട് കമ്പമലയില്‍ പോലീസ്- മാവോയിസ്റ്റ് ഏറ്റുമുട്ടല്‍


വയനാട് തലപ്പുഴ കമ്പമലയില്‍ മാവോവാദികളും പൊലിസും തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. ഒന്‍പത് റൗണ്ട് വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികള്‍ അറിയിച്ചു. തേന്‍പാറ, ആനക്കുന്ന് ഭാഗത്താണ് വെടിവെപ്പുണ്ടായത്.

കമ്പമലയില്‍ സി.പി മൊയ്തീന്റെ നേതൃത്വത്തില്‍ നാലു മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. അതിനു പിന്നാലെ തണ്ടര്‍ബോള്‍ട്ട് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഈ മാസം 24 നാണ് നാലുപേരടങ്ങുന്ന സംഘം എസ്റ്റേറ്റ് പാടിയില്‍ എത്തിയത്. 20 മിനിറ്റോളം പാടിയില്‍ ചെലവഴിച്ച ഇവര്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് മടങ്ങിയത്. സി.പി. മൊയ്തീന്‍, സോമന്‍, ആഷിഖ് എന്ന മനോജ്, സന്തോഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതില്‍ രണ്ടുപേരുടെ കൈവശം തോക്ക് ഉണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒക്ടോബറിലാണ് മാവോവാദി സംഘം പാടിയില്‍ എത്തി പൊലീസ് സ്ഥാപിച്ച സി.സി ടി.വി കാമറ നശിപ്പിച്ചത്. അതിന് മുമ്പ് കെ.എഫ്.ഡി.സി ഓഫിസ് അടിച്ചുതകര്‍ത്തിരുന്നു.


Reporter
the authorReporter

Leave a Reply