കോഴിക്കേട് വടകരയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു . വില്യാപ്പള്ളി പഞ്ചായത്ത് ഓവര്‍സിയര്‍ ഷിജിന, മയ്യന്നൂര്‍ താഴെ പുറത്ത് ബിന്ദു മണാട്ട് കുനിയില്‍ രാധ, ചമ്പപ്പുതുക്കുടി പുഷ്പ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികള്‍ എന്നിവരെയാണ് തെരുവുനായ കടിച്ചത് . പരുക്കേറ്റവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലും ഇഷാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഓവര്‍സിയര്‍ ഷിജിനക്ക് കടിയേറ്റത് മയ്യന്നൂര്‍ ചാത്തന്‍കാവില്‍ സ്ഥലപരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ്. മേഴ്‌സി ബി.എഡ് കോളജ് ജീവനക്കാരി ബിന്ദുവിനെ വീട്ടിലേക്ക് പോകുമ്പോഴാണ് നായ ആക്രമിച്ചത്. രാധ, പുഷപ് എന്നിവര്‍ക്ക് റോഡിലൂടെ നടന്നുപോകുമ്പോഴാണ് കടിയേറ്റത് .