General

കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ

Nano News

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നു. ദോഹയിലേക്കും കുവൈത്തിലേക്കുമുള്ള വിമാനങ്ങളാണ് അനിശ്ചിതമായി വൈകുന്നത്. ഇതേത്തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ അധികൃതർ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല.

രാവിലെ 9 മണിക്ക് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ്, 9.30 ന് ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ വിമാനങ്ങളാണ് വൈകുന്നത്. വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തതിനാൽ യാത്രക്കാരെല്ലാം തന്നെ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. യാത്രയ്ക്കും മണിക്കൂറുകൾ മുൻപേ വിമാനത്താവളത്തിൽ എത്തിയവരാണ് വിമാനം സമയം കഴിഞ്ഞും മണിക്കൂറുകളായി വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്.

അതേസമയം വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്താൻ തയ്യാറായിട്ടില്ല. ഇതോടെ യാത്രക്കാർ കൗണ്ടറിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. യുഎഇയിൽ ഉണ്ടായ കനത്ത മഴയെത്തുടർന്ന് വിമാനങ്ങൾ ദുബൈയിൽ കുടുങ്ങികിടക്കുന്നതിനാലാണ് വിമാനം വൈകുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ബദൽ സൗകര്യങ്ങൾ ഒരുക്കാനോ വിമാനം എപ്പോൾ എത്തുമെന്ന് അറിയിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.


Reporter
the authorReporter

Leave a Reply