Politics

കോണ്‍ഗ്രസിന് തിരിച്ചടി;പദ്മിനി തോമസ് ബിജെപിയില്‍

Nano News

കോണ്‍ഗ്രസ് നേതാവ് പദ്മിനി തോമസ് ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ തന്നെ കോണ്‍ഗ്രസ് വിടുമെന്നും, ബിജെപിയില്‍ ചേരുമെന്നും പദ്മിനി അറിയിച്ചിരുന്നു.. പത്മജ വേണുഗോപാലിന് പിന്നാലെ ഒരു വനിതാ നേതാവ് കൂടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് പദ്മിനി.സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റും, മുന്‍കായിക താരവും കൂടിയാണ് അവര്‍. കോണ്‍ഗ്രസിലെ കായിക മേഖലയില്‍ നിന്നുള്ള കരുത്തുറ്റ വനിതാ നേതാവായും അവര്‍ അറിയപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ നിന്ന് കാര്യമായ പരിഗണനകളൊന്നും അവര്‍ക്ക് ലഭിച്ചില്ലെന്നാണ് പരാതി. ഇതാണ് പാര്‍ട്ടി വിടാന്‍ കാരണമായിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു നേതാവ് കൂടി രാജിവെക്കുന്നത്. അതേസമയം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇടത്-വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന് അവകാശപ്പെട്ടിരുന്നു.

പദ്മിനി തോമസും മകന്‍ ഡാനി ജോണ്‍ സെല്‍വനും തിരവനന്തപുരത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രന്‍, തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ പാര്‍ട്ടിയില്‍ ചേരാനെത്തിയവരെ സ്വീകരിച്ചത്.

തമ്പാനൂര്‍ സതീഷാണ് പദ്മിനിക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന് ഒപ്പമാണ് പദ്മിനി തോമസ് എത്തിയത്. കെ സുരേന്ദ്രനൊപ്പമായിരുന്നു സതീഷ് വന്നത്. അധികാരം സ്ഥാനം പ്രതീക്ഷിച്ചല്ല ആരും പാര്‍ട്ടിയിലേക്ക് വരുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply