General

പേരാമ്പ്ര തോട്ടിൽ മൃതദേഹം കണ്ടെത്തിയ സംഭവം; വേളൂർ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു

Nano News

പേരാമ്പ്ര നൊച്ചാടിനടുത്ത് തോട്ടിൽ കണ്ടെത്തിയ മൃതദേഹം വാളൂർ സ്വദേശി അനു എന്ന യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ രാവിലെ എട്ടരയ്ക്ക് വീട്ടിൽ നിന്ന് പോയ അനുവിനെ കാണാതായിരുന്നു. തുടർന്ന് വൈകിട്ടോടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് അർദ്ധനഗ്നയായ നിലയിൽ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്.


പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിലാണ് കമിഴ്‌ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം പുറത്തെടുത്തിരുന്നില്ല. ആര്‍ഡിഒ എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ആര്‍ഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുമെന്ന് പൊലീസ് അറിയിച്ചു.


Reporter
the authorReporter

Leave a Reply