താമരശ്ശേരി : ബി.ജെ.പി.സംസ്ഥാന തലത്തിൽ സംഘടിപ്പിച്ചു വരുന്ന സ്നേഹ യാത്രയുടെ ഭാഗമായി ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ. വി.കെ.സജീവൻ്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ താമരശ്ശേരി രൂപത ആസ്ഥാനം സന്ദർശിച്ചു ക്രിസ്തുമസ് ആശംസ കൈമാറി.രൂപതാ ആസ്ഥാനത്ത് കരോൾ സംഘത്തിന്റെ ആഘോഷ പരിപാടിയിൽ സംബന്ധിച്ചു.ബിഷപ്പ് റമഞ്ചിയോസ് മാർ ഇഞ്ചനാനിയിലിന് അഡ്വ. വി.കെ. സജീവൻ ആശംസകാർഡും ക്രിസ്മസ് കേക്കും നൽകി.സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, താമരശ്ശേരി മണ്ഡലം ജനറൽ സെക്രടറിമാരായ ടി.ശ്രീനിവാസൻ , വത്സൻ മേടോത്ത് , ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ടു ബബീഷ് ഉണ്ണികുളം, ബിൽജു രാമദേശം സംബന്ധിച്ചു.