കോഴിക്കോട് :മാധ്യമ പ്രവർത്തകൻ ശ്രീ മനോജിന്റെ ഒന്നാം ചരമ വാർഷികത്തോ ടനുബനധിച്ച് കോഴിക്കോട് അനുസ്മരണ സമ്മേളനവും ശ്രീ മനോജ് മാധ്യമ പുരസ്‌കാര വിതരണവും നടന്നു.
എ. ഡി. ജി പി യും ട്രാൻസ്‌പോർട്ട് കമ്മീഷമണറുമായ എസ്. ശ്രീജിത്ത് ഉത്ഘാടനം ചെയ്തു.കോഴിക്കോടൻ നന്മയുടെ പ്രതീകമായിരുന്നു ശ്രീമനോജ് എന്ന് ശ്രീജിത്ത് പറഞ്ഞു.
ഒരു മാധ്യമ പ്രവർത്തകൻ എന്നതിലുപരി കോഴിക്കോട്ടെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നും എ ഡി ജി പി പറഞ്ഞു.
പ്രഥമ ശ്രീ മനോജ് മാധ്യമ പുരസ്‌കാരം മനോരമ ന്യൂസിലെ അസിസ്റ്റന്റ് എഡിറ്റർ എ. അയ്യപ്പദാസിനും സാമൂഹ്യ പ്രതിബദ്ധതയുള്ള ഹ്വസ്വ ചിത്രത്തിനുള്ള പുരസ്‌കാരം കൊമ്മേരി സഹകരണ ബാങ്ക് നിർമിച്ച ഒരു സഹകരണ സെൽഫി എന്ന ചിത്രത്തിനും ലഭിച്ചു. എസ്. ശ്രീജിത്ത് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
നടൻ വിനോദ് കോവൂർ ശ്രീ മനോജ് അനുസ്മരണം നിർവഹിച്ചു.ചടങ്ങിൽ അനുസ്മരണ സമിതി ചെയർമാൻ പി. അനിൽ അധ്യക്ഷത വഹിച്ചു.
എ. അയ്യപ്പദാസ്.
വൈസ് ചെയർമാൻ എം. പി. റെജുൽ കുമാർ. ജനറൽ കൺവീനർ കെ. ജി. സുരേഷ്. പി. ആർ. ഡി. ഡെപ്യൂട്ടി ഡയറക്ടർ. കെ. ടി. ശേഖർ.
പ്രസ്സ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ. കൊമ്മേരി സഹകരണബാങ്ക് സെക്രട്ടറി എ. എം. അജയൻ.രാജേഷ് പിള്ള ജോയിന്റ് കൺവീനർ കെ. പി. രമേഷ്.തുടങ്ങിയവർ സംസാരിച്ചു.