കോഴിക്കോട്ഃ വരക്കലിലെ അജൈവമാലിന്യത്തിലെ തീപിടുത്തത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് കോർപറേഷന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ.തീപിടുത്തത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു സജീവൻ.അജൈവമാലിന്യകേന്ദ്രത്തിൽ പരിധിയിൽ കൂടുതൽ മാലിന്യം കൂട്ടിയിടാനുണ്ടായ സാഹചര്യവും, അശാസ്ത്രീയമായ കൈകാര്യം ചെയ്യലും നീതികരിക്കാനാവില്ല.നാട്ടുകാരെ ക്കൊണ്ട് മുഴുവൻ ശുചിത്വ പ്രതിജ്ഞയെടൂപ്പിച്ച് മാലിന്യങ്ങൾ തോന്നിയ പോലെയും,പ്രാകൃതമായും കൈകാര്യം ചെയ്യുന്ന കോർപറേഷൻ്റെ രീതി ശരിയല്ല.ശുചിത്വ മുദ്രാവാക്യങ്ങൾക്കപ്പുറത്ത് ആധുനിക സംസ്കരണ സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടത് കോർപറേഷൻ്റെ ഉത്തരവാദിത്വമാണ്.അജൈവ മാലിന്യങ്ങൾ നാലു ഭാഗത്തുനിന്നും വലിയ ഉയരത്തിൽ കത്തുകയും പുക ഉയരുകയും ചെയ്തത് ബ്രഹ്മപുരത്തെ ഓർമ്മിപ്പിക്കുകയാണെന്നും സജീവൻ കൂട്ടിച്ചേർത്തു.
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി പ്രശോഭ് കോട്ടൂളി മുഖ്യപ്രഭാഷണം നടത്തി
സംസ്ഥാന സമിതി അംഗം പി. രമണി ഭായ് , ജില്ല മത്സ്യ സെൽ കൺവീനർ പി. കെ.ഗണേശൻ , മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.പി. പ്രകാശൻ , പ്രവീൺ തളിയിൽ ,വൈസ് പ്രസിഡണ്ട് എം.ജഗനാഥൻ , സെക്രട്ടറിമാരായ മധു കാട്ടുവയൽ, സരളമോഹൻദാസ് , ഒ.ബി.സി. മോർച്ച ജില്ല ജനറൽ സെക്രട്ടറി കെ.അജയഘോഷ്,
മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശൻ , മണ്ഡലം പ്രസിഡണ്ട് ജിഷ ഷിജു, സെക്രട്ടറി രാജശ്രീ സന്തോഷ്, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , ജനറൽ സെക്രട്ടറി എ.പി. പുരുഷോത്തമൻ , സോഷ്യൽ മീഡിയ കൺവീനർ ടി. അർജുൻ , സഹ കൺവീനർ അരുൺദാസ് റാം നായ്ക്, ഏരിയ പ്രസിഡണ്ട് മാരായ ടി.പി. സുനിൽരാജ്, മധു കാമ്പുറം, വർഷ അർജുൻ , ജനറൽ സെക്രട്ടറി പ്രേംനാഥ്, മാലിനി സന്തോഷ്, വി.ആർ രാജു , പി. ശശീന്ദ്രബാബു എന്നിവർ സംബന്ധിച്ചു.