
കോഴിക്കോട്:പ്രധാനമന്ത്രിയുടെ കഴിഞ്ഞ മാസത്തെ മൻകീബാതിലെ ആഹ്വാനപ്രകാരം സ്വച്ച് ഭാരത് അഭിയാൻ്റെ ഭാഗമായി കോഴിക്കോട് തൊണ്ടയാട് മെഡിക്കൽ കോളേജ് റോഡ് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ്റെ നേതൃത്വത്തിൽ ബിജെപിപ്രവർത്തകർ വൃത്തിയാക്കി.

നോർത്ത് മണ്ഡലം പ്രസിഡൻ്റ് സബിത പ്ലഹ്ളാദൻ,സൗത്ത് മണ്ഡലം പ്രസിഡൻറ് സി.പി.വിജയകൃഷ്ണൻ,നേതാക്കളായ പി.രജിത്കുമാർ,പി.രതീഷ്,സിപി ഗണേശ്,ശോഭാസുരേന്ദ്രൻ,ശ്രീജ സി.നായർ ,കെ.പി.ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.











