LatestPolitics

സ്ത്രീകൾക്കും ദളിർക്കും നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നു; നവ്യ ഹരിദാസ്


കോഴിക്കോട്:സ്ത്രീകൾക്കും ദളിതർക്കും നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നുവെന്ന് മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്. പൂവുങ്ങൽ ഗണപതി കുന്നിലെ വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുറ്റ്യാടി സ്വദേശിനി ആദിത്യചന്ദ്രന്റെ മരണത്തിലെ ദൂരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മേത്തോട്ടു താഴത്ത് ബിജെപി കൊമ്മേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച”സ്ത്രീ ജ്വാല”ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.കനത്ത മഴയെ പോലും അവഗണിച്ച് നിരവധി സ്ത്രീകൾ പങ്കെടുത്തു. പ്രതിഷേധ യോഗത്തിൽ മഹിളാ മോർച്ച ജില്ലാ സമിതി അംഗം രജിനി കണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. ബിജീഷ ലാലു പ്രതാപ് ,സുബിജ പ്രമോദ് എന്നിവർ സംസാരിച്ചു. സുപ്രിയ, മോനിത, രാധിക ബിനേഷ് തുടങ്ങിയവർ നേതൃത്വം നല്കി


Reporter
the authorReporter

Leave a Reply