Wednesday, September 2, 2026
BusinessLatest

ആരോഗ്യമുള്ള മുടിയഴകിന് സമാനി ഹെയര്‍ കെയര്‍ സ്‌പ്രേ വിപണിയില്‍

Nano News

കോഴിക്കോട്: മുടിക്ക് സമ്പൂര്‍ണ സുരക്ഷയും സ്വാഭാവിക തിളക്കവും അഴകും പ്രദാനം ചെയ്യുന്ന സമാനി ഹെയര്‍ കെയര്‍ സ്പ്രേ നടൻ അബൂ സലീം പുറത്തിറക്കി. എംഡി  അർഷിദ് അമീർ, ഡയറക്റ്റർ (ആർ& ഡി)ഷാജു കുറുപ്പ്, മാർക്കറ്റിംഗ് മാനേജർ ജൈസർ എന്നിവർ സന്നിഹിതരായിരുന്നു.
 ആധുനിക രീതിശാസ്ത്രവും ഘടകങ്ങളും പാലിച്ച് സമ്പൂര്‍ണ ഗുണമേന്മ ഉറപ്പുവരുത്തി ആയുര്‍വേദ വിധി പ്രകാരം തയ്യാറാക്കിയതാണ് സമാനി ഹെയര്‍ കെയര്‍ സ്േ്രപ. നൂറു ശതമാനം പ്രകൃതിദത്തവും കൊഴുപ്പിന്റെ അംശമില്ലാത്തതുമായ ഹെയര്‍ സ്‌പ്രേ മുടിയെ സമ്പുഷ്ടമാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഉപയോഗിക്കാന്‍ വളരെ സൗകര്യപ്രദവുമാണിത്. കോയമ്പത്തൂര്‍ ആസ്ഥാനമായ ലാരിയ ഹെല്‍ത്ത് കെയര്‍ ആണ് നിര്‍മാതാക്കള്‍.
സമാനി ഹെയര്‍ സ്‌പ്രേ പതിവായി ഉപയോഗിക്കുമ്പോള്‍ മുടിക്ക് സ്വാഭാവിക തിളക്കവും മാര്‍ദവവും ആരോഗ്യവും ലഭിക്കുന്നു. പ്രകൃതിദത്ത ഔഷധ കൂട്ടുകളുപയോഗിച്ച് അണുവിമുക്തമായി തയ്യാറാക്കിയ ഹെയര്‍ സ്‌പ്രേ മുടിയിഴകളിലേക്കിറങ്ങിച്ചെന്ന് മുടിനാരിന് കരുത്തു നല്‍കുകയും താരന്‍, നര, മുടി മുറിയല്‍, മുടി കൊഴിച്ചില്‍ എന്നിവ തടയുകയും ചെയ്യുന്നു.
തലയോട്ടിയിലെ തൊലിയില്‍ അണുബാധയുണ്ടാകാതിരിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഉള്ളതിനാല്‍ ഹെയര്‍ സ്്രേപ മുടി കൊഴിച്ചില്‍ കുറയ്ക്കുകയും താരനില്‍ നിന്നു സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ചര്‍മകോശങ്ങള്‍ പുഷ്ടിപ്പെടുത്തുകയും ചര്‍മത്തിലെ പരുപരുപ്പും ചൊറിച്ചിലും ഇല്ലാതാക്കി മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും കൊഴിച്ചില്‍ തടയുകയും ചെയ്യും. പല കാരണങ്ങളാല്‍ തകരാറിലായ മുടി നാരുകള്‍ റിപ്പയര്‍ ചെയ്ത് വളര്‍ച്ച ത്വരിതപ്പെടുത്താനും നര വൈകിപ്പിക്കാനും മുടി മൃദുവാക്കാനും ഹെയര്‍ സ്‌പ്രേ സഹായിക്കും.
മുടി ഉണക്കാനും കണ്ടിഷന്‍ ചെയ്യാനും സ്‌ട്രെയിറ്റു ചെയ്യാനും ചുരുട്ടാനുമുള്ള രാസവസ്തുക്കളുടെ ഉപയോഗം കാരണവും പാരിസ്ഥിതിക ഘടകങ്ങള്‍ മൂലവും മുടി പെട്ടെന്ന് തകരാറിലാവുന്നേടത്ത് സമാനി സ്്രേപ മികച്ച പരിഹാരം നിര്‍ദേശിക്കുന്നു. സമാനി സ്്രേപ മുടിയുടെ ശോഷണം കുറയ്ക്കുകയും ചൂടു കൊണ്ടുള്ള തകരാറുകളില്‍ നിന്നു മുടിയെ സംരക്ഷിച്ച് മുടിനാരിന് മൃദുത്വവും ആരോഗ്യവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. മുടി വേരു മുതല്‍ അറ്റം വരെ പ്രകൃതിദത്തമായ തിളക്കവും സ്വാഭാവികമായ മാര്‍ദവവും മിനുസവും കരുത്തും നല്‍കുന്നു.
പ്രോട്ടീന്‍, വൈറ്റമിന്‍, കാര്‍ബോ ഹൈഡ്രേറ്റ്, പാല്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ സംതുലിത ഭക്ഷണക്രമമാണ് മുടിയുടെ സംരക്ഷണത്തിന് നിര്‍ദേശിക്കപ്പെടുന്നതെങ്കിലും മോശം പോഷണം കാരണം മുടിയുടെ ആരോഗ്യം കുറയുകയും വരണ്ടുണങ്ങുകയും മങ്ങുകയും മുടി മുറിയലിനു വരെ കാരണമാവുകയും ചെയ്യും.
മുടിക്ക് സ്വാഭാവിക അഴകും വളര്‍ച്ചയും നല്‍കുന്ന സമാനി ഹെയര്‍ സ്‌പ്രേ വളരെ സൗകര്യപ്രദമായ രീതിയില്‍ മുടിയിലോ തലയോട്ടിയിലോ നേരിട്ടുപയോഗിക്കാം. ശേഷം വിരലുപയോഗിച്ച് മുടിയൊന്നാകെ മൃദവുമായി തടവിക്കൊടുക്കുകയേ വേണ്ടൂ. ആരോഗ്യമുള്ള മുടിയഴകു തേടുന്നവര്‍ക്ക് സമാനി ഹെയര്‍ കെയര്‍ ഉചിതമായ പരിഹാരമാണ്. പരിസ്ഥിതിക്കും മനുഷ്യര്‍ക്കും സമ്പൂര്‍ണ സുരക്ഷിതവുമാണ് സമാനി ഹെയര്‍ കെയര്‍ ഉല്പന്നങ്ങള്‍.

Reporter
the authorReporter

Leave a Reply

error: Content is protected !!