HealthLatest

വൈദ്യരത്നം ആയുർവേദ ട്രീറ്റ്മെന്റ് സെൻ്റെർ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു.


കോഴിക്കോട് :കോർപ്പറേഷൻ പുതിയറ വാർഡും, പുഷ്പ ജംഗ്ഷനിലെ വൈദ്യരത്നം ആയുർവേദ ട്രീറ്റ്മെന്റ് സെന്ററും സംയുക്തമായി പൊതുജനങ്ങൾക്ക് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ യോഗ പരിശീലനവും, മഴക്കാല രോഗങ്ങൾ – പ്രതിരോധം ചികിത്സ എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

എസ്. കെ. പൊറ്റേക്കാട്ട് സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങ് കോഴിക്കോട് കോർപറേഷൻ കൗൺസിലർ ടി.റെനീഷ് ഉദ്ഘാടനം ചെയ്തു.

വൈദ്യരത്നം സീനിയർ ഫിസിഷ്യൻ ഡോ. കെ. എസ്സ്. വിമൽ കുമാർ, ഫിസിഷ്യൻ ഡോ. അനുശ്രീ. ഇ എന്നിവർ ക്ലാസുകൾ നയിച്ചു.


Reporter
the authorReporter

Leave a Reply