കോഴിക്കോട്; മോദി ഭരണത്തിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ചെറുകിട – ഇടത്തര വ്യാപര സ്ഥാപനങ്ങളും വളർന്നുവെന്ന ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്.അളകാപുരിയിൽ സംഘടിപ്പിച്ച ബിജെപി പാർലമെൻറ് മണ്ഡലം വ്യാപാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യങ്ങൾ ഉൾപ്പെടെ ലോകം സാമ്പത്തിക മാന്ദ്യത്തിലാണെങ്കിലും ഇന്ത്യ വികസിച്ചു കൊണ്ടിരിക്കാൻ കാരണം പ്രധാന മന്ത്രിയുടെ കാഴ്ചപാടാണ്.നരേന്ദ്രമോദി ഭരണത്തിൻ കീഴിൽ രാജ്യത്തിന്റെ എല്ലാ അടിസ്ഥാന മേഖലയിലും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു.
റോഡ്, തുറമുഖം, എയർപോർട്ട്, റെയിൽവേ എന്നീ മേഖലകളിൽ കഴിഞ 60 വർഷം കൊണ്ട് നേടാൻ കഴിഞ്ഞ വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ 9 വർഷം കൊണ്ട് കൊണ്ട് മോദി സർക്കാരിന് നടത്താൻ കഴിഞ്ഞു. ചെറുകിട ഇടത്തരം വ്യാപാര മേഖലയിലും എം എസ് എം ഇ മേഖലയിലും വലിയ വികസനം നടത്താൻ മോദി സർക്കാരിന് സാധിച്ചു. വികസിത രാജ്യങ്ങൾ ഉൾപ്പെടെ ലോകം സാമ്പത്തിക മാന്ദ്യത്തിൽ ആണെങ്കിലും ഇന്ത്യ വികസിച്ചുകൊണ്ടിരിക്കാൻ കാരണം പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടാണ്. ഡിജിറ്റൽ ഇന്ത്യയിലൂടെ സാമ്പത്തിക രംഗത്ത് അച്ചടക്കവും കുതിപ്പും നേടാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്നും ശ്രീകാന്ത് പറഞ്ഞു.
ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ. വി.കെ.സജീവൻ അദ്ധ്യക്ഷനായി. ടി എ നാരായണൻ മാസ്റ്റർ, ബിജെപി ലക്ഷദ്വീപ് ഉപാധ്യക്ഷൻ അഡ്വ. ടി കെ മുത്തുക്കോയ, ഹരിദാസൻ പൊക്കിനാരി,ഇ.പ്രശാന്ത്കുമാർ,
ടി രനീഷ്,ശശിധരൻ അയനിക്കാട്,തിരുവണ്ണൂർ ബാലകൃഷ്ണൻ, മോഹനൻ കൊമ്മേരി എന്നിവർ സംസാരിച്ചു.