LatestPolitics

ഒൻപത് വർഷം കൊണ്ട് നരേന്ദ്രമോദി സർക്കാർ നുറ് കണക്കിന് ക്ഷേമപദ്ധതിയിലൂടെ രാജ്യത്ത് വലിയ വിപ്ലവമാണ് നടപ്പിലാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ്


പെരുവയൽ: ബിജെപി കുന്ദമംഗലം അസംബ്ലി മണ്ഡലത്തിൽ സംഘടിപ്പിച്ച സംയുക്ത മോർച്ച സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് സർക്കാർ 60 വർഷം ഇന്ത്യ ഭരിച്ചിട്ടും നടക്കാത്ത വികസനമാണ് മോദി സർക്കാർ ഒൻപത് വർഷം കൊണ്ട് രാജ്യത്ത് നടപ്പിലാക്കിയതെന്ന് രഘുനാഥ് അവകാശപ്പെട്ടു. സ്വഛ് ഭാരത് പദ്ധതി, കിസാൻ സമ്മാൻ പദ്ധതി, പ്രധാനമന്ത്രി പാർപ്പിട പദ്ധതി, സൗജന്യ വാക്സിൻ, മുദ്രയോജന, സൗജന്യ റേഷൻ.. നിലവിലെ സംവരണം നിലനിർത്തി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി പ്രത്യേക സംവരണം, ജന ഔഷധി മെഡിക്കൽ ഷോപ്പ് കൾ തുടങ്ങീയ പദ്ധതികളിലൂടെ സാധാരണക്കാരെ സഹായിച്ച മോദി വീണ്ടും അധികാരത്തിൽ എത്തുമെന്നും മോദിയ്ക്ക് രാജ്യത്ത് സ്വാധീനം വർദ്ധിച്ചിട്ടുണ്ടെന്നും രഘുനാഥ് പറഞ്ഞു.
നാഷൺ ഹൈവേ വികസനം, എയർ പോർട്ട്, റെയിൽവേ, പോർട്ട്,, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യരംഗത്തെ വികസനം തുടങ്ങിയ അടിസ്ഥാനം വികസനത്തിൻ്റെ വേഗതയും വർദ്ധിച്ചിരിക്കുകയാണ്. സാമ്പത്തിക ശക്തിയായി ലോകത്തെ അഞ്ചാ സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നു.GDP ഉയർന്നു. ഇതെല്ലാം മോദി സർക്കാറിൻ്റെ നേട്ടമാണെന്ന് രഘുനാഥ് പറഞ്ഞു. ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം ടി.പി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി, കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം, മണ്ഡലം ജന:സെക്രട്ടറിമാരായ പവിത്രൻ പനിക്കൽ, ആർ. മഞ്ജുനാഥ്, സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പൊക്കിണാരി ഹരിദാൻ, സംസ്ഥാന സമിതി അംഗം ശശീന്ദ്രൻ മാസ്റ്റർ, കർഷകമോർച്ച സംസ്ഥാന ജന.: സെക്രട്ടറി കെ.ടി. വിബിൻ, മേഘല സെക്രട്ടറി അജയ് നെല്ലിക്കോട് എന്നിവർ പങ്കെടുത്തു


Reporter
the authorReporter

Leave a Reply