Thursday, February 6, 2025
LatestPolitics

‘ഇന്ത്യ@75 ഗാന്ധിജി അംബ്ദേകർ ലോഹ്യ’ പുസ്തകം പ്രകാശനം ചെയ്തു.


കോഴിക്കോട്: ഇ.കെ ദിനേശൻ എഴുതിയ ‘ഇന്ത്യ@75 ഗാന്ധിജി അംബ്ദേകർ ലോഹ്യ’ പുസ്തകം പ്രകാശനം ചെയ്തു. എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ്കുമാർ എഴുത്തുകാരൻ യു.കെ കുമാരന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. എം.പി വീരേന്ദ്രകുമാർ സ്മാരക ചാരിറ്റബ്ൾ ട്രസ്റ്റ് മുക്കം സംഘടിപ്പിച്ച പരിപാടിയിൽ ജനതാകൾച്ചറൽ സെന്‍റർ സാരഥികൾക്ക് സ്വീകരണവും നൽകി. ട്രസ്റ്റ് ചെയർമാൻ വി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. ആക്ടിവിസ്റ്റും പാഠഭേദം എഡിറ്റർ വിജയരാഘവൻ ചേലിയ പുസ്തക പരിചയം നടത്തി. കെ.പി കേശവമേനോൻ ഹാളിൽ നടന്ന പരിപാടിയിൽ എൽ.ജെ.ഡി ദേശീയ സമിതി അംഗം പി.തോമസ്, സംസ്ഥാന സെക്രട്ടറിമാരായ എം കെ ഭാസ്കരൻ, സണ്ണി തോമസ്, കോർപറേഷൻ അംഗം എൻ.സി മോയിൻകുട്ടി, പി. കിഷൻ ചന്ദ്, എളമന ഹരിദാസ്, ടാർസൻ ജോസഫ്, ജനതാകൾച്ചറൽ ഓവർസീസ് കമ്മിറ്റി ഭാരവാഹികളായ നജീബ് കടലായി, നാസർ മുഖ്ദാർ, എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ മേഘന ബാബുരാജ്, അയ്ന, മെഹന അബ്ദുൽ നാസർ എന്നീ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി. എപി.മോയിൻ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply