കോഴിക്കോട്:കോതി പുളിമൂട്ട് നിർമ്മാണത്തിനിടെ ഹിറ്റാച്ചി കടലിൽ വീണ് ഓപ്പറേറ്റർക്ക് പരിക്ക്. ഇന്ന് രാവിലെ 10 :45 ഓടെയാണ് അപകടം നടന്നത്. കല്ലായി കോതി അഴിമുഖത്താണ് പുളിമൂട്ട് നിർമ്മാണത്തിനായുള്ള കല്ലിടൽ പുരോഗമിക്കുന്നത്.ഇതിനിടെയാണ് യന്ത്രം ഓപ്പറേറ്റർക്കൊപ്പം തലകീഴായി കടലിൽ പതിച്ചത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി.