കോഴിക്കോട്: മുന്‍കാല ചെസ് താരങ്ങളും പരിശീലകരും ചേര്‍ന്ന് രൂപം കൊടുത്ത അഷ്ടപദ ചെസ് അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയറ എസ്.കെ. പൊറ്റെക്കാട്ട് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ചെസ് അസോസിയേഷന്‍ കോഴിക്കോട് പ്രസിഡന്റ് പി.എം.വി. പണിക്കര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ. പൊറ്റെക്കാട്ട് കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി എസ്.കെ. രാമചന്ദ്രന്‍,
രാജ്യാന്തര ചെസ് താരം ജ്യോതിലാല്‍, ഡോ. നിജി, ദേവശ്കുറുപ്പ് എന്നിവര്‍ ആശംസ നേര്‍ന്നു. അഷ്ടപദ അക്കാദമി ഡയറക്ടര്‍ പ്രേംചന്ദ് സ്വാഗതവും ഡോ. പി.ആര്‍. രാജീവന്‍ നന്ദിയും പറഞ്ഞു.