കോഴിക്കോട് : ലോക പുസ്തകദിനാഘോഷത്തിന്റെ ഭാഗമായി കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം കഴിഞ്ഞ ഒരു വർഷക്കാലം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ നിന്നെടുത്ത് വായിച്ചവർക്ക് സമ്മാനങ്ങൾ നല്കി.
വിവർത്തന
എഴുത്തുകാരൻ എ പി കുഞ്ഞാമു സ്വന്തം രചനകൾ ദർശനം ഗ്രന്ഥശാല നിർവ്വാഹകസമിതി അംഗം കൊല്ലറയ്ക്കൽ സതീശന് കൈമാറി ഉദ്ഘാടനം ചെയ്തു.
വായന വിജയികളായ എം കെ ഗിരീഷ് (വിരുപ്പിൽ ), എൻ പി അല്ലി, പി കെ പ്രഭാവതി (കാളാണ്ടിത്താഴം), സരോജിനി ( പുളിയക്കോട് കുന്ന് ) എന്നിവർ
പത്തനംതിട്ട പുസ്തകശാല പ്രസിദ്ധികരിച്ച റസ്സലിന്റെ മലയാളത്തിലെ ആദ്യ ആത്മനോവൽ ‘അക്കാമൻ’ സമ്മാനമായി ഏറ്റുവാങ്ങി.
എഴുത്തുകാരി സൽമി സത്യാർത്ഥി 10000 രൂപയുടെ പുസ്തക അലമാര ദർശനത്തിന് സംഭാവന ചെയ്ത് രക്ഷാധികാരി അംഗത്വം സ്വീകരിച്ചു. എം എൻ സത്യാർത്ഥി ട്രസ്റ്റ് സെക്രട്ടറി ഒ കുഞ്ഞിക്കണാരൻ ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.
ദർശനം ജോയിന്റ് സെക്രട്ടറി ടി കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും വൈസ് പ്രസിഡന്റ് സി പി ആയിഷബി നന്ദിയും പറഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ ദർശനം ഗ്രന്ഥശാലക്ക് സമീപമുള്ള ഹൈസ്കൂൾ ലൈബ്രറികളായ മെഡിക്കൽ കോളേജ് കാമ്പസ് , ജെ ഡി റ്റി ഇസ്ലാം , ദേവഗിരി സേവിയോ എന്നിവയ്ക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യും