• Home  
  • വിവാഹപ്രായ മാറ്റം സ്ത്രീ ശാക്തീകരണത്തിന് ഗുണകരമാകും: മഹിളാമോർച്ച
- Latest - Politics

വിവാഹപ്രായ മാറ്റം സ്ത്രീ ശാക്തീകരണത്തിന് ഗുണകരമാകും: മഹിളാമോർച്ച

കോഴിക്കോട്: വിവാഹപ്രായം 21 ആക്കാനുളള കേന്ദ്രസർക്കാർ നീക്കം സ്ത്രീശാക്തീകരണത്തിനും,സ്വയംപര്യാപ്തതയുള്ളവരായി പെണ്‍കുട്ടികളെ പരിവര്‍ത്തനപ്പെടുത്താനും ഉപകരിക്കുന്ന സുപ്രധാന തീരുമാനമായി മാറുമെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, സ്വയംപര്യാപ്തതക്കും നിരവധി പദ്ധതികൾ ആവിഷ്കരിച്ച നരേന്ദ്രമോദി സർക്കാർ ഉന്നതവിദ്യാഭ്യാസത്തോടൊപ്പം നാളെ ഏതെങ്കിലും സാഹചര്യത്താല്‍ ഒറ്റപ്പെട്ടാല്‍ ആരേയും ആശ്രയിക്കാതെ ജീവിക്കാനുളള സ്വയം പര്യാപ്തതകൂടി പെൺക്കുട്ടികൾക്ക് ഉറപ്പു വരുത്തി ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ വിവാഹത്തെക്കുറിച്ചുളള തീരുമാനം പെൺകുട്ടികൾക്ക് തന്നെ സ്വന്തമായി എടുക്കാൻ സാധിക്കുന്ന വിപ്ലവകരമായ മാറ്റമാണ് വരുത്താൻ പോകുന്നത്. ഇന്ത്യ കൂടുതൽ പുരോഗമിക്കുന്നതിന് അനുസരിച്ച് സ്ത്രീകൾക്ക് […]

കോഴിക്കോട്: വിവാഹപ്രായം 21 ആക്കാനുളള കേന്ദ്രസർക്കാർ നീക്കം സ്ത്രീശാക്തീകരണത്തിനും,സ്വയംപര്യാപ്തതയുള്ളവരായി പെണ്‍കുട്ടികളെ പരിവര്‍ത്തനപ്പെടുത്താനും ഉപകരിക്കുന്ന സുപ്രധാന തീരുമാനമായി മാറുമെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും,

സ്വയംപര്യാപ്തതക്കും നിരവധി പദ്ധതികൾ ആവിഷ്കരിച്ച നരേന്ദ്രമോദി സർക്കാർ ഉന്നതവിദ്യാഭ്യാസത്തോടൊപ്പം നാളെ ഏതെങ്കിലും സാഹചര്യത്താല്‍ ഒറ്റപ്പെട്ടാല്‍ ആരേയും ആശ്രയിക്കാതെ ജീവിക്കാനുളള സ്വയം പര്യാപ്തതകൂടി പെൺക്കുട്ടികൾക്ക് ഉറപ്പു വരുത്തി ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ വിവാഹത്തെക്കുറിച്ചുളള തീരുമാനം പെൺകുട്ടികൾക്ക് തന്നെ സ്വന്തമായി എടുക്കാൻ സാധിക്കുന്ന വിപ്ലവകരമായ മാറ്റമാണ് വരുത്താൻ പോകുന്നത്.
ഇന്ത്യ കൂടുതൽ പുരോഗമിക്കുന്നതിന് അനുസരിച്ച് സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ നേടുന്നതിനും പുതിയ അവസരങ്ങൾ തുറക്കുകയാണെന്നും സജീവൻ പറഞ്ഞു.

തൃശ്ശൂരിൽ നടക്കാൻ പോകുന്ന G20 സ്ത്രീ-ശക്തി സമ്മേളനത്തിൻറെ കോഴിക്കോട് ജില്ലാ തല രജിസ്ട്രേഷൻ സാമൂഹ്യ പ്രവർത്തക
ലയൺസ് ക്ലബ് ബോർഡ് മെമ്പറും സീനിയർ ചേമ്പർ ഇൻന്റർ നാഷണൽ സീനിയോറിറ്റി വിംഗ് നാഷണൽ ചെയർപേഴ്സണുമായ മധുശ്രീ മധുവിനെ രജിസ്റ്റർ ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചടങ്ങിൽ കോർപറേഷൻ കൗൺസിലറും ബി ജെ പി ജില്ലാ സെക്രട്ടറിയുമായ അനുരാധ തായ്യാട്ട് അധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്,ജില്ലാ അധ്യക്ഷ അഡ്വ രമ്യ മുരളി, , സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്, ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി വിജയലക്ഷ്മി,അഡ്വ എ കെ സുപ്രിയ തുടങ്ങിയവർ സംസാരിച്ചു..

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.