കോഴിക്കോട്: ജെഇഇ മെയിന്‍സ് ആദ്യ സെഷനില്‍ മികച്ച വിജയം നേടി കോഴിക്കോട് സ്വദേശി യുവരാജ് സിങ് രാജ്പുരോഹിത്. 99.95 ശതമാനം മാര്‍ക്ക് നേടിയാണ് യുവരാജ് സിങ് നേട്ടം കൈവരിച്ചത്. ആകാശ് ബൈജൂസ് വിദ്യാര്‍ഥിയാണ്. ഏറ്റവും കഠിന പരീക്ഷകളില്‍ ഒന്നായ ജെഇഇ മെയിന്‍സ് നേടുന്നതില്‍ പ്രത്യേക പരിശീലനം തന്നെ ഏറെ സഹായിച്ചുവെന്ന് യുവരാജ് സിങ് പറഞ്ഞു. യുവരാജിനെ ആകാശ് ബൈജൂസ് റിജ്യനല്‍ ഡയരക്റ്റര്‍ ധീരജ് കുമാര്‍ മിശ്ര അഭിനന്ദിച്ചു