LatestPolitics

സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായി സി.പി കുഞ്ഞു (93) അന്തരിച്ചു


കോഴിക്കോട്: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായി സി.പി കുഞ്ഞു (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖം മൂലം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദിന്റെ പിതാവാണ്.

കോഴിക്കോട് രണ്ടില്‍ നിന്ന് എട്ടാം നിയമസഭയില്‍ 1987 മുതല്‍ 1991 വരെ അംഗമായിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍, സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം, വഖഫ് ബോര്‍ഡ് അംഗം, കെ.എസ്.ഇ.ബി കണ്‍സെല്‍റ്റീവ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1930 ജൂണ്‍ 30ന് കുഞ്ഞലവി ഹാജി – ഫാത്തിമ ദമ്പതികളുടെ മകനായി ജനനം. ഭാര്യ: എം.എം ഖദീശാബി.


Reporter
the authorReporter

Leave a Reply