കോഴിക്കോട് : ബോളിവുഡ് ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ
ഗാനങ്ങൾക്ക് ആസ്വദകർ ഏറെയുള്ള കോഴിക്കോട് നഗരത്തിൽ ഒരിടവേളയക്ക് ശേഷം ഒരുക്കിയ കിഷോർ കുമാർ നൈറ്റ് നവ്യനുഭവമായി.
ശനിയാഴ്ച രാത്രിയെ സംഗീത സാന്ദമാക്കിയ പരിപാടി ആർ എസ് പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ കാലിക്കറ്റ് കോസ്മോ പൊളിറ്റൻ ക്ലബായിരുന്നു സംഘടിപ്പിച്ചത്.
ഛോർ മച്ചായാ ഷോർ എന്ന ഹിറ്റ് സിനിമയിലെ
ഗുൻ ഗുരുക്കി തരാ ഗാനം പാടി തും ബിൻ ജാഉം കഹാം സീസൺ-2
സംഗീതം വിരുന്നിന്
കിഷോർ കുമാർ ഫെയിം സുനിൽ ഹരിദാസ് തുടക്കമിട്ടു.
പിന്നാലെ അൻപക്ക് ഹിറ്റ് ചിത്രത്തിലെ ആപ്പ് ക്കി നസ്റോ നെ സമ്ജ ഗാനം പാടി തീർത്ഥ സുരേഷും ആസ്വാദകരുടെ മനം കവർന്നു. തുടർന്ന് രതി ഹരിദാസും ഗാനങ്ങൾ ആലപിച്ചു.
കിഷോർ കുമാർ ഫൗണ്ടേഷൻ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.
ആർ എസ് പ്രൊഡക്ഷൻസ് കോർഡിനേറ്റർ രേഖ അജിത്ത് അധ്യക്ഷത വഹിച്ചു. റഫി ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് എൻ സി അബ്ദുല്ലക്കോയ ,
മാ പ്രസിഡൻറ് കെ സലാം, കല ട്രഷറർ കെ സുബൈർ, സംഗീതമേ ജീവിതം ഫൗണ്ടേഷൻ ഡയറക്ടർ അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി പാലക്കാടും കോഴിക്കോടും സംഗീത പരിപാടികളിൽ നിറ സാന്നിധ്യമാണ് കിഷോർ കുമാർ ഫെയിം ഗായകൻ സുനിൽ ഹരിദാസ് .