കോഴിക്കോട്: ജില്ലയിൽ രാതി കാലങ്ങളിൽ പൂട്ടിയ കടകളും.കച്ചവട സ്ഥാപനങ്ങളും ആയുധങ്ങൾ ഉപയോഗിച്ച് കുത്തി തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് നടക്കാവ് പോലീസിൻ്റെ പിടിയിൽ.
കോഴിക്കോട് അശോകപുരത്തുള്ള സൂപ്പർ മാർക്കറ്റിൽ അർദ്ധരാത്രിയിൽ പൂട്ട് തകർത്ത് അകത്ത് കയറി മേശയിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണും ഷോപ്പിലെ സാധനങ്ങളും കവർച്ച ചെയ്ത കേസിൽ പാലക്കാട് പട്ടാമ്പി സ്വദേശി വെളുക്കത്തൊടി അബ്ബാസാണ് പോലീസിൻ്റ പിടിയിലായത്.
നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പാലക്കാട് ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസ്സിൽ രക്ഷപ്പെടുവാൻ ശ്രമിച്ച പ്രതിയെ ബസ്സ് സ്റ്റാൻ്റിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടറായ കിരൺ ശശിധർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത് എം.വി ഹരീഷ് കുമാർ.സി,പ്രദീപ് കുമാർ.എം, ലെനീഷ് പി.എം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .പലതവണ ജയിൽ ശിക്ഷ അനുഭവിച്ച പ്രതിക്കെതിരെ ചെമ്മങ്ങാട്, പന്നിയങ്കര പോലീസ് സ്റ്റേഷനുകളിൽ സമാനമായ നിരവധി മോഷണം നടത്തിയതിന് കേസ് നിലവിലുണ്ട്. മോഷണം നടത്തി കിട്ടുന്ന പണം ആർഭാടമായി ജീവിക്കുന്നതിന് വേണ്ടിയാണ് പ്രതി ഉപയോഗിക്കുന്നത്.