Latest

സ്വാതന്ത്ര്യ സമര സേനാനി ടി.വി.ചാത്തുക്കുട്ടി നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു.


കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനി ടി.വി.ചാത്തുക്കുട്ടി നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ നൽകി. അനുസ്മരണ സമ്മേളന ഉദ്ഘാടനവും പുരസ്കാര ദാനവും ടി.വി.ചാത്തുക്കുട്ടി നായരുടെ പേരമകൾ വസന്ത വിശ്വനാഥൻ നിർവ്വഹിച്ചു.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഡോ.കെ.കെ.എൻ കുറുപ്പിന് വേണ്ടി  മരുമകൻ അനിൽകുമാറും മാധ്യമ പുരസ്കാരം ഹരീഷ് കടയപ്രത്തും ഏറ്റുവാങ്ങി.മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. നീനി അധ്യക്ഷത വഹിച്ചു.ഡോ.ഇ.കെ.ഗോവിന്ദ വർമ്മ രാജ അനുസ്മരണ പ്രഭാഷണം നടത്തി.

എ.ഐ.ആർ മുൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ,  ഇ.കെ.ധനഞ്ജയൻ എന്നിവർ സംസാരിച്ചു.കണ്ണൂർ ചെറുതാഴം ‘ ചെരാതു’ ആണ് ചടങ്ങ് സംഘടിപ്പിച്ചത്.


Reporter
the authorReporter

Leave a Reply