Friday, December 27, 2024
Latest

ആർ.ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം ജയൻ മേനോന്


കോട്ടയം: മെട്രോവാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ.ഗോപീകൃഷ്ണൻ്റെ പേരിൽ കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോ ജയൻ മേനോൻ അർഹനായി.25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി സംസ്ഥാന ആരോഗ്യ വകുപ്പ് വ്യാപകമായി പിപിഇ കിറ്റുകളും ഗ്ലൗസുകളും മറ്റ് ഉപകരണങ്ങളും സംഭരിച്ചതിലെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്ന റിപ്പോർട്ടുകളാണ് ജയൻ മേനോനെ പുരസ്കാരത്തിന് അർഹനാക്കിയത്.

2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മലയാള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ജനറൽ റിപ്പോർട്ടുകളാണ് അവാർഡിനായി പരിഗണിച്ചത്.

ദീപിക മുൻ റസിഡൻ്റ് എഡിറ്റർ ജോസ് ടി.തോമസ്, മലയാള മനോരമ ഇയർബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്, മാതൃഭൂമി മുൻ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ജോർജ് പൊടിപ്പാറ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.

പുരസ്കാര സമർപ്പണം ഈ മാസം 26 ന് രാവിലെ
11ന് സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.


Reporter
the authorReporter

Leave a Reply