കോഴിക്കോട്: മുക്കം നഗര സഭയിലെ പൂളപ്പൊയിലിൽ മഞ്ഞ മഴപെയ്തു. വൈകീട്ട് 5 മണിയോടെ പെയ്ത ചാറ്റൽ മഴയെ തുടർന്നാണ് മുറ്റത്തും ഇലകൾക്ക് മുകളിലും മഞ്ഞത്തുള്ളികൾ കണ്ടത്.ഇവിടങ്ങളിൽ പെയിന്റ് സ്പ്രൈ ചെയ്തപോലെ ആണ് മഞ്ഞ മഴത്തുള്ളികൾ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.
പൂളപ്പൊയിലിലെ ഷമീം കിഴക്കേകണ്ടി, അക്ബർ,ഷഹർബാൻ,അസീസ് എന്നിവരുടെ വീടുകളിലും പരിസരങ്ങളിലുമാണ് ഈ അപൂർവ്വ പ്രതിഭാസം ദൃശ്യമായത്. ആറു വർഷം മുൻപ് ഇടുക്കി കുഞ്ചിത്തണ്ണിയിൽ സമാനമായ രീതിയിൽ മഞ്ഞമഴ പെയ്തിരുന്നു. അന്ന് ഇലകൾ വാടുകയും പ്രദേശത്ത് രൂക്ഷഗന്ധവും അനുഭവപ്പെടുകയും ചെയ്തിരുന്നു. അമ്ല മഴയാണെന്ന് അന്ന് സംശയം ഉയർന്നിരുന്നു