Latest

ഊർജ്ജ കിരൺ പദ്ധതിയിൽ ഫ്യൂസായ 80 എൽ ഇ ഡി ബൾബുകൾ പുന:രുപയോഗപ്രദമാക്കി.


ബാലുശ്ശേരി : സംസ്ഥാന ഊർജ്ജ വകുപ്പിന്റെ എനർജി മാനേജ്മെന്റ് സെന്റർ കേരള , കേന്ദ്ര ഊർജ്ജ വകുപ്പിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി എന്നിവരുടെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം സെന്റർ ഫോർ എൺവയോൺമെന്റ് ആന്റ് ഡവലപ്മെന്റ് മായി ചേർന്ന് കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം ശ്രീ ഗോകുലം ആർട്സ് ആന്റ് സയൻസ് കോളേജിൽ ഊർജ്ജ കാര്യശേഷിയും സംരക്ഷണവും എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.

ശില്‌പശാല ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ഉദ്ഘാടനം ചെയ്തു. ശ്രീ ഗോകുലം കോളേജ് പ്രിൻസിപ്പൽ ഡോ. വി ജി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പ്ലേസ്മെന്റ് ഓഫീസർ കെ എസ് ശ്രീലക്ഷ്മി, മാനേജ്മെന്റ് പ്രതിനിധി കെ ബൽറാം, ദർശനം കമ്മിറ്റി അംഗങ്ങളായ എം കെ സജീവ് കുമാർ , പി ടി സന്തോഷ് കുമാർ, ഇ എം സി റിസോഴ്സ് പേഴ്സൺ കെ സതീശൻ എന്നിവർ പ്രസംഗിച്ചു.

ഇ എം സി സംസ്ഥാന പരിശീലകൻ കെ പവിത്രൻ ഫ്യൂസായ 80 എൽ ഇ ഡി ബൾബുകൾ പുന:രുപയോഗിക്കുവാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നല്കി.
ശ്രീ ഗോകുലം ആർട്സ് ആന്റ് സയൻസ് കോളേജിന്റെ പ്രാദേശിക പിന്തുണയോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.

ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ എം കെ അക്ഷയ് നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply