Election newsLatestPolitics

കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍

Nano News

കോഴിക്കോട്:തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 3,000 പേര്‍ പുരുഷന്‍മാരും 3,324 പേര്‍ സ്ത്രീകളുമാണ്.

കോഴിക്കോട് കോര്‍പറേഷനില്‍ 150 പുരുഷന്‍മാരും 176 സ്ത്രീകളും ഉള്‍പ്പെടെ 326 സ്ഥാനാര്‍ഥികളാണ് നിലവില്‍ മത്സര രംഗത്തുള്ളത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് 61 പുരുഷന്‍മാരും 50 സ്ത്രീകളും ഉള്‍പ്പെടെ 111 പേരാണ് ജനവിധി തേടുന്നത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 292 പുരുഷന്‍മാരും 312 സ്തീകളും ഉള്‍പ്പെടെ 604 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലേക്ക് 4,420 പേരാണ് ജനവിധി തേടുന്നത്. ഇവരില്‍ 2,097 പേര്‍ പുരുഷന്‍മാരും 2,323 പേര്‍ സ്ത്രീകളുമാണ്. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലേക്ക് 400 പുരുഷന്‍മാരും 463 സ്ത്രീകളും ഉള്‍പ്പെടെ 863 പേര്‍ മത്സര രംഗത്തുണ്ട്.


Reporter
the authorReporter

Leave a Reply