• Home  
  • കാരുണ്യതീരം റിഫ്ലക്ഷൻസ് 2026: സ്വാഗതസംഘം രൂപീകരണവും ലോഗോ പ്രകാശനവും
- Latest

കാരുണ്യതീരം റിഫ്ലക്ഷൻസ് 2026: സ്വാഗതസംഘം രൂപീകരണവും ലോഗോ പ്രകാശനവും

കോഴിക്കോട് ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ സംസ്ഥാനതല ചിത്രകലാപ്രദർശനമായ റിഫ്ലക്ഷൻസ് 2026ന്റെ സ്വാഗതസംഘ രൂപീകരണവും ലോഗോ പ്രകാശനവും കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടന്നു. കാരുണ്യതീരം ചീഫ് പാട്രൺ ഷുക്കൂർ കിനാലൂർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും അഡ്വ: പി.കെ. ഫിറോസ് എം.എൽ.എ നിർവ്വഹിച്ചു. 2026 ഡിസംബർ 3. 4. 5 തിയ്യതികളിൽ കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിലും ടൗൺ ഹാളിലുമായാണ് റിഫ്ലക്ഷൻ 2026 നടക്കുന്നത്. പാട്രൺ കെ.പി.യു അലി ആമുഖ പ്രഭാഷണം നടത്തി. സി.ആർ.സി […]

കോഴിക്കോട്

ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ സംസ്ഥാനതല ചിത്രകലാപ്രദർശനമായ റിഫ്ലക്ഷൻസ് 2026ന്റെ സ്വാഗതസംഘ രൂപീകരണവും ലോഗോ പ്രകാശനവും കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടന്നു. കാരുണ്യതീരം ചീഫ് പാട്രൺ ഷുക്കൂർ കിനാലൂർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും അഡ്വ: പി.കെ. ഫിറോസ് എം.എൽ.എ നിർവ്വഹിച്ചു. 2026 ഡിസംബർ 3. 4. 5 തിയ്യതികളിൽ കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിലും ടൗൺ ഹാളിലുമായാണ് റിഫ്ലക്ഷൻ 2026 നടക്കുന്നത്. പാട്രൺ കെ.പി.യു അലി ആമുഖ പ്രഭാഷണം നടത്തി. സി.ആർ.സി ഡയറക്ടർ ഡോ :റോഷൻ ബിജിലി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ഗഫൂർ സൂര്യ , സന്നാഫ് പാലക്കണ്ടി, ബാബു കുടുക്കിൽ, എൻ.സി അബ്ദുള്ളക്കോയ, സി.ടി സക്കീർ ഹുസൈൻ, ജയന്ത് കുമാർ, അഡ്വ. അബ്ദുൾ അസീസ് കെ.കെ, പ്രകാശൻ പൊതായ, അൻഷിദ ജാസ്മിൻ, നവാസ് ഐ.പി, ശരീഫ് സ്വദേശി.അഹമ്മദ് ലാലാസ്, ലുംതാസ് സി.കെ, എന്നിവർ സംസാരിച്ചു. സി.കെ.എ.ഷമീർ ബാവ സ്വാഗതവും ടി.എം.അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു. സ്വാഗതസംഘ ഭാരവാഹികൾ എം.കെ.രാഘവൻ എം.പി, മില്ലിമോഹനൻ, ഷുക്കൂർ കിനാലൂർ മുഖ്യരക്ഷാധികാരികൾ അഡ്വ: പി.കെ.ഫിറോസ് ചെയർമാൻ കെ.പി.യു. അലി ജനറൽ കൺവീനർ ബാബു കുടുക്കിൽ ട്രഷറർ . ഡോ. റോഷൻ ബിജിലി, എൻ.സി അബ്ദുള്ളക്കോയ, സി.ടി സക്കീർ ഹുസൈൻ, സന്നാഫ് പാലക്കണ്ടി വൈസ് ചെയർമാൻമാർ ടി.എം താലീസ്, പ്രകാശൻ പൊതായ, സി.കെ.എ.ഷമീർ ബാവ കെ.അബ്ദുൽ മജീദ് കൺവീനർമാർ കൂടുതൽ വിവരങ്ങൾക്ക് : 9946661089

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.