കോഴിക്കോട്:സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പശ്ചിമ ബംഗാൾ സ്വദേശി ഹിരൺദാസിനെ ബേപ്പൂർ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ചത്. സമൂഹ മാധ്യമങ്ങളിൽ പാക്കിസ്ഥാൻ സ്വദേശിയുമായി ബന്ധപ്പെട്ടതായുള്ള വിവരവും പൊലീസിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്തപ്പോൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചില്ല. തനിക്ക് യൂ ട്യൂബ് ചാനൽ ഉണ്ടെന്നും ഇതുവഴി പരിചയപ്പെട്ടാണ് പാക്ക് സ്വദേശിയുമായി ചാറ്റ് നടത്തിയതെന്നും ഇയാൾ പറഞ്ഞു. ഇതിനിടയിലാണ് ഹിരൺ ഓടക്കുഴൽ വാദകനാണെന്ന് പൊലീസിന് മനസിലായത്. പൊലീസുകാരൻ പറഞ്ഞതോടെ ഹിറ്റ് ഗാനങ്ങൾ വായിച്ച് ഹിരൺ ഏവരുടെയും മനം കവർന്നു. സ്വാഭാവിക വിവര ശേഖരണമാണ് നടന്നതെന്നും അന്വേഷണം തുടരുമെന്നുമാണ് പൊലീസ് പറയുന്നത്.








