Latest

രേണുക ഓയിൽ മിൽ അഗ്നിബാധ; നഷ്ടപരിഹാരം ലഭ്യമാക്കണം. സിപിഐ

Nano News

ബേപ്പൂർ: വെളിച്ചെണ്ണ മില്ലിലുണ്ടായ വൻ അഗ്നിബാധയിൽ കോടികളുടെ നാശനഷ്ടം സംഭവിച്ച രേണുക മിൽ ഉടമകൾക്ക് അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി ഉണ്ടാവണമെന്നും, റവന്യു, വ്യവസായ വകുപ്പ് അധികൃതർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടൽ നടത്തണമെന്നും സിപിഐ ബേപ്പൂർ മണ്ഡലം കമ്മറ്റി അധികൃതരോട് ആവശ്യപെട്ടു. ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉൾപ്പെടെ സിപിഐ സംഘം ബേപ്പൂർ നടുവട്ടം വെസ്റ്റ് മാഹിയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തത്തിൽ കത്തിനശിച്ച രേണുക ഓയിൽ മില്ലിൽ സന്ദർശനം നടത്തി.
വായ്പകൾ ഉൾപ്പെടെയെടുത്ത് രണ്ട് സഹോദരങ്ങളുടെ നേതൃത്വത്തിൽ സ്വയംതൊഴിൽ സംരംഭമായി ആരംഭിച്ച സ്ഥാപനം അവരുടെ കഠിനാധ്വാനം കൊണ്ടാണ് വലിയൊരു സ്ഥാപനമായി വളർന്നത്. കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ സ്കൂട്ടറിൽ കൊണ്ടുപോയായിരുന്നു വിൽപ്പന. പിന്നിട് വിദേശത്തേക്ക് വെളിച്ചെണ്ണ കയറ്റിയയക്കുന്ന സ്ഥാപനമായി ഇത് വളർന്നു. കേരളത്തനിമ എന്ന സ്വന്തം ബ്രാൻഡും ഇവർ പുറത്തിറക്കി. നിരവധി തൊഴിലാളികൾക്ക് ജോലി നൽകിയിരുന്ന സ്ഥാപനമാണ് തീപ്പിടിത്തത്തിൽ കത്തിനശിച്ചത്. സംരംഭങ്ങൾ വരികയോ, വളരുകയോ ചെയ്യുന്നില്ലെന്ന പരാതി ഉയരുന്ന കാലത്താണ് സ്വന്തം നിലയിൽ കഠിനാധ്വാനത്തിലൂടെ രണ്ട് സഹോദരങ്ങൾ പടുത്തുയർത്തിയ സ്ഥാപനം തകർന്നത്. മുൻ പ്രതാപത്തിൽ സ്ഥാപനം മുന്നോട്ട് പോവുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാറിന്റെയും മറ്റ് അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടാവണം. ജില്ലാ കളക്ടറുൾപ്പെട ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ നിർവ്വഹിക്കണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം റീന മുണ്ടേങ്ങാട്ട്, മണ്ഡലം സെക്രട്ടറി മുരളി മുണ്ടേങ്ങാട്ട്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെപി ഹുസൈൻ, ലോക്കൽ സെക്രട്ടറി പി പീതാംബരൻ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.

Reporter
the authorReporter

Leave a Reply