Latest

മുതിര്‍ന്ന പൗരര്‍ക്കുള്ള ട്രെയിന്‍ യാത്രാനുകൂല്യം പുനഃസ്ഥാപിക്കണം: കേരള സീനിയര്‍ സിറ്റിസന്‍സ് ഗ്രൂപ്പ്

Nano News

കോഴിക്കോട്: മുതിര്‍ന്ന പൗരര്‍ക്ക് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ട്രെയിന്‍ യാത്രാനുകൂല്യം പുനഃസ്ഥാപിക്കണമെന്നും വയോജനങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച സമിതി എത്രയും വേഗം ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും കേരള സീനിയര്‍ സിറ്റിസന്‍സ് ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് വടക്കന്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.


കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഏഴ് ജില്ലകളില്‍നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു. സമ്മേളനം ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കോശി ചാക്കോ പൈനുംമൂട്ടില്‍ അദ്ധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ രാജി മേനോന്‍, സെക്രട്ടറി ശാന്തി, ട്രഷറര്‍ വിശ്വനാഥന്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം വിന്‍സന്റ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കോഴിക്കോട് അഡ്മിന്‍ ലളിത സ്വാഗതവും സീനിയര്‍ മോഡറേറ്റര്‍ ബാബുരാജന്‍ നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply