Wednesday, November 29, 2023
LatestPolitics

പിണറായി വിജയൻ അഭിനവ ചെസസ്ക്യൂ: ശോഭാ സുരേന്ദ്രൻ


കോഴിക്കോട്:പ്രജകളെ മറന്ന് സുഖലോലുപനായ് രാജ്യം ഭരിച്ച റുമേനിയൻ ഭരണാധികാരി ചെസസ്ക്യൂവിനെ അവസാനം ജനങ്ങൾ കല്ലെറിഞ്ഞു കൊന്നുകളഞ്ഞ അവസ്ഥ പിണറായി വിജയന് ഉണ്ടാകരുതേ എന്ന് മാർക്സ് സിറ്റുകാരെങ്കിലും പ്രാർത്ഥിക്കുന്നത് നന്നായിരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. നിത്യോപയോഗ സാധന ങ്ങൾക്കെല്ലാം വൻതോതിൽ വിലക്കൂട്ടി ജനങ്ങളെ പൊറുതിമുട്ടിച്ച് ഒന്നര കോടിയുടെ ആഡംബര വാഹനത്തിൽ നാടുചുറ്റാനിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും. പിണറായി വിജയനും മന്ത്രിമാരും സെക്രട്ടറിയേറ്റിൽ ഉണ്ടായാലും ഉണ്ടാകി തിരുന്നാലും സംസ്ഥാന ഭരണത്തിൽ ഒരു ചുക്കും സംഭവിക്കുകയില്ലാ എന്ന് തെളിയിക്കുകയാണ് നവകേരള സദസ്സുകൊണ്ട് വരാനിരിക്കുന്ന നാളുകളിൽ കേരള ജനത സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ പറഞ്ഞു. നിരവധി ജനക്ഷേമ പദ്ധതികൾ കേന്ദ്ര സർക്കാർ നൽകിയിട്ടും നടപ്പിലാക്കാൻ സാധിക്കാത്ത ഗതികെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിനായ് സംസ്ഥാനത്ത് രണ്ടായിരം കേന്ദ്രങ്ങങ്ങളിൽ എൻ.ഡി.എ സംഘടിപ്പിക്കുന്ന ജനപഞ്ചായത്തിൻ്റെ ഭാഗമായി ചെലവൂരിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ചെലവൂർ ഏരിയാ പ്രസിഡൻ്റ് ശശിധരൻ മാലായിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം ടി.പി.സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, മണ്ഡലം പ്രഭാരി ടി.എ.നാരായണൻ മാസ്റ്റർ, എൻ.ഡി.എ.നേതാക്കളായ സന്തോഷ് കാളിയത്ത്, ഷെറീന ഷെറിൻ, സുധീന്ദ്രനാഥ് മീഞ്ചന്ത, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പി.രജിത് കുമാർ, രജിത ടീച്ചർ, രജീഷ്, ജോസുകുട്ടി തുടങ്ങിയവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply