പേരാമ്പ്ര : ചെറുവണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലക്കാട്ട് നാരായണൻ നായർ സേവ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് നടത്തി. ജീവകാരുണ്യ പ്രവർത്തകൻ തറുവയ്ഹാജി ഉദ്ഘാടനം ചെയ്തു.
ജിവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗ നിർണ്ണയം നടത്തി മുൻകരുതൽ എടുക്കലാണ് ഏറ്റവും വലിയ പ്രതിരോധ പ്രവർത്തനമെന്ന് പാലിയേറ്റിവ് ., പ്രവർത്തകനും സാമൂഹിക പ്രവർത്തനുമായ തറുവയ്ഹാജി അഭിപ്രായപ്പെട്ടു. ട്രസ്റ്റ് ചെയർമാൻ എം.മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ കെ രജീഷ്, ടി എം ഹരിദാസ് , ഏ കെ രാമചന്ദ്രൻ , കെ.ടി. കുഞ്ഞിക്കണ്ണൻ, കെ പി ബാബു എന്നിവർ സംസാരിച്ചു