
ലഹരിക്കെതിരേ താക്കീതായി കോഴിക്കോട് നഗരത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബ്
കോഴിക്കോട്: ലഹരിവിരുദ്ധ ദിനാചരണത്തില്‍ കോഴിക്കോട് നഗരത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തകര്‍പ്പന്‍ പ്രകടനം. സുവര്‍ണ ജൂബിലിയുടെ നിറവില്‍ എത്തി നില്‍ക്കുന്ന കോഴിക്കോട് ചേവായൂരിലുള്ള പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഫ്‌ളാഷ് മോബുമായി നഗരത്തില്‍ എത്തിയത്. പള്ളിക്കൂടങ്ങളില്‍ പോലും വ്യാപകമാകുന്ന ലഹരി ഉപയോഗവും അതിന്റെ പ്രത്യാഘാതങ്ങളുമായിരുന്നു പ്രമേയം. ലഹരിമാഫിയകള്‍ വിദ്യാര്‍ഥികളെ മയക്കുമരുന്നിന് അടിമകളാക്കി കാരിയര്‍മാരായി ഉപയോഗിക്കുന്നതും കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചു. പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ആത്മന തെക്കേപ്പാട്ട്, മാളവിക മോഹന്‍, ശ്രീലക്ഷ്മി പി, ആരോണ്‍ […]


