Friday, March 1, 2024
Latest

പ്രകൃതി പഠനമഴയാത്ര :ചിത്രരചന മത്സരം നടത്തി


കോഴിക്കോട് : വയനാട് ഗേറ്റിൽ നിന്ന് ജൂലൈ 8 ന് താമരശ്ശേരി ചുരത്തിലൂടെ നടന്നിറങ്ങുന്ന വിദ്യാർത്ഥികളുടെയും പ്രകൃതി – പരിസ്ഥിതി പ്രവർത്തകരുടെയും പതിനെട്ടാമത്  പ്രകൃതി പഠന യാത്രയുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി കോർഡിനേറ്ററും മുഖ്യസംഘാടകനുമായ പ്രൊഫ. ശോഭീന്ദ്രൻ അധ്യക്ഷനായി. മാനാഞ്ചിറ ഗവ. ടി ടി ഐ മോഡൽ യുപി സ്കൂളിൽ 263 കുട്ടികൾ വരയ്ക്കാനെത്തി.

എനർജി മാനേജ്മെന്റ് സെന്റർ – കേരള,ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി , സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ദേശീയ ഹരിത സേന,ദർശനം സാംസ്കാരിക വേദി എന്നിവർ പിന്തുണ നല്കുന്ന പെയിന്റിങ്ങ് മത്സരം പ്രമുഖ ശില്പി – ചിത്രകാരൻ സദ്ഭാവന വേൾഡ് സ്കൂളിലെ ആർട്ടിസ്റ്റ് കെ സുധീഷ് ക്യാൻവാസിൽ പ്രകൃതി ദൃശ്യങ്ങൾ വരച്ച് ഉദ്ഘാടനം ചെയ്തു. ഊർജത്തിന്റെ അക്ഷയ ഘനിയായ സൂര്യന്റെ കിരണങ്ങളും പെയ്തിറങ്ങുന്ന മഴയിൽ നനയുന്ന ജന്തുജീവജാലങ്ങളും മഴയിൽ തുള്ളിക്കളിക്കുന്ന മനുഷ്യക്കുട്ടികളും ചേർന്ന ചിത്രം ദർശനം സെക്രട്ടറി എം എ ജോൺസണു സുധീഷ് കൈ മാറി.

പ്രകൃതി പഠനയാത്രയുട ബ്രോഷർ പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ , ഗവ ടി ടി ഐ (മെൻ ) പ്രിൻസിപ്പൽ എം മുഹമ്മദ് റഷീദിന് നല്കി പ്രകാശനം ചെയ്തു.

ദേശീയ ഹരിത സേന ജില്ലാ കോർഡിനേറ്റർ പി സിദ്ധാർത്ഥൻ, എക്കോ ക്ളബ് ജില്ലാ നിർവ്വഹണ പരിശോധന സമിതി അംഗം പി രമേഷ് ബാബു, പരിസ്ഥിതി സംരക്ഷണ സമിതി അംഗം പി കെ ശശിധരൻ , വേൾഡ് മലയാളി കൗൺസിൽ കേരള ചാപ്റ്റർ പ്രസിഡന്റ് കെ പി യു അലി , കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ, ദർശനം ഐ ടി കോർഡിനേറ്റർ ഡഗ്ളസ് ഡിസിൽവ എന്നിവർ നേതൃത്വം നല്കി. വിജയികളുടെയും ജൂറി പ്രദർശന യോഗ്യമെന്ന് കണ്ടെത്തുന്ന ചിത്രങ്ങളുടെയും പ്രദർശനം ജൂലൈ 2 മുതൽ കാളാണ്ടിത്താഴം ദർശനം എം എൻ സത്യാർത്ഥി ഹാളിൽ സംഘടിപ്പിക്കും.


Reporter
the authorReporter

Leave a Reply