Friday, March 1, 2024
Art & CultureLatest

റഫീഖ് അഹമ്മദിന് സ്വീകരണവും അലയൻസ് ക്ലബ് പുരസ്‌കാര വിതരണവും നടന്നു


കോഴിക്കോട് :പ്രശസ്ത ഗാന രചയിതാവ് റഫീഖ് അഹമ്മദിന് അലയൻസ് ക്ലബ് കോഴിക്കോട് ടൌൺ പ്രവർത്തകർ സ്വീകരണം നൽകി. ഇതൊടാനുബന്ധിച്ചു വിവിധ മേഖലകളിൽ ശ്രദ്ദേയമായ പ്രവർത്തനം കാഴ്ചവെച്ചവർക്കുള്ള പുരസ്‌കാര വിതരണവും നടന്നു.
എരഞ്ഞിക്കൽ എയ് സൺ റിസോർട്ടിൽ നടന്ന ചടങ്ങ് കോർപറേഷൻ കൗൺസിലർ ഇ. പി. സഫീന ഉത്ഘാടനം ചെയ്തു.


വിവിധ മേഖലകളിൽ ശ്രദ്ദേയമായ പ്രവർത്തനം കാഴ്ച വെച്ച കേരള ഹാർട്ട് കെയർ ഫൌണ്ടേഷൻ പ്രസിഡന്റ് ഡോ. കെ. കുഞ്ഞാലി. പ്രശസ്ത നേത്ര രോഗ വിദഗ്ധൻ ഡോ. കെ. എസ്. ചന്ദ്രകാന്ത്. സംഗീതഞരായ സുനിൽ ഭാസ്കർ. സന്തോഷ്‌ നിസ്വാർത്ഥ. എഴുത്തുകാരായ പി. അനിൽ. രഘുനാഥൻ കൊളത്തൂർ എന്നിവർക്കർക്കുള്ള പുരസ്‌കാരങ്ങൾ റഫീഖ് അഹമ്മദ് സമ്മാനിച്ചു.
നിർധനരായവർക്കുള്ള റംസാൻ കിറ്റ് വിതരണം ഡോ. കെ. കുഞ്ഞാലി നിർവഹിച്ചു.


കോർപറേഷൻ കൗൺസിലർമാരായ വി. പി. മനോജ്‌. എസ്. എം. തുഷാര. അലയെൻസ് ക്ലബ് ഐ. പി. ഡി. ജി.
കെ. സുരേഷ് ബാബു. ജില്ലാ സെക്രട്ടറി മൊകവൂർ ഷാജി, എയ്സൺ റിസോർട്ട് എം.ഡി.ജാഫർ പൂമക്കോത്ത് എന്നിവർ സംസാരിച്ചു,


നാടൻ പാട്ട് കലാകാരൻ ഗിരീഷ് ആമ്പ്ര. പിന്നണി ഗായിക മേഘനലാൽ. ഫ്ലവേഴ്‌സ് ടോപ് സിങ്ങർ ഫെയിം അമൃത വർഷിണി എന്നിവരും ആദരവ് ഏറ്റുവാങ്ങി, യബെക്സ് സിക്രട്ടറി ഗഫൂർ പൂമക്കോത്ത് നന്ദി പറഞ്ഞു.
തുടർന്ന് അമൃതവർഷിണിയും, ആതിരയും ചേർന്ന് ഒരുക്കിയ സഗീത വിരുന്ന് ഹൃദ്യമായി.


Reporter
the authorReporter

Leave a Reply