Tuesday, November 28, 2023
GeneralLatest

റവാബി ട്രാവൽസിന്റെ ചാർട്ടർ വിമാനങ്ങളുടെ അവസാന വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു.


കോഴിക്കോട്:ഒന്നര വർഷത്തോളമായി കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്നും കേരളത്തിലേക്കും കേരളത്തിൽ നിന്ന് സൗദിയിലേക്കും 160ൽ പരം ചാർട്ടർ വിമാനങ്ങൾ റവാബി ട്രാവൽസ് വിജയകരമായി ഓപ്പറേറ്റ് ചെയ്‌തു.
യാത്രക്കാർക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടി ബുദ്ധിമുട്ടില്ലാതെയാണ് റവാബി ട്രാവൽസ് ഈ ഉദ്യമം പൂർത്തിയാക്കിയത്.
ഇതിന് പ്രാപ്തരാക്കിയ സൗദി എയർലൈൻസ്, ഇൻഡോ സൗദി ട്രാവൽസ്, യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ,കെ.എം.സി.സി,ട്രാവൽ ഏജന്റുമാർ സഹകരിച്ച നല്ലവരായ എല്ലാ യാത്രക്കാർക്കും  നന്ദിയും കടപ്പാടും റവാബി ട്രാവൽസിൻ്റെ സി.എം.സി അബ്ദുൾ സത്താർ തൻ്റെ സന്ദേശത്തിൽ അറിയിച്ചു.

Reporter
the authorReporter

Leave a Reply