


കോഴിക്കോട്:ഭാരതത്തിന്‍റെ ആദ്ധ്യാത്മിക സാംസ്കാരിക തലസ്ഥാനമായ വാരാണസിയിൽ കാശി വിശ്വനാഥ നഗരത്തിന്‍റെ സമ്പൂര്‍ണ്ണ വികസനത്തിനായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ സമര്‍പ്പണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കുന്നതിനോടനുബന്ധിച്ച് ദിവ്യകാശി – ഭവ്യകാശി എന്ന പേരില്‍ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന ചടങ്ങുകളുടെ ഭാഗമായി കോഴിക്കോട് ജില്ലാ തല ബിഗ് സ്ക്രീന്‍ പ്രദര്‍ശനവും,ആദ്ധ്യാത്മിക സദസ്സും തളി ക്ഷേത്ര പരിസരത്ത് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ഭാരതം ഗുരുത്വത്തിലേക്ക് തിരിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടു വരുന്നതെന്ന് ചിദാനന്ദപുരി സ്വാമി പറഞ്ഞു. […]



