Thursday, November 30, 2023
LatestLocal News

അലി അക്ബറിന് എസ്എൻഡിപി കോഴിക്കോട് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു


കോഴിക്കോട്: സനാതനധർമം സ്വീകരിച്ചതിനെ തുടർന്ന് മത തീവ്രവാദ ഭീഷണി നേരിടുന്ന സിനിമാ സംവിധായകൻ അലി അക്ബറിന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു. അലി അക്ബറിൻ്റെ വീട്ടിൽ എത്തിയാണ് കുടുംബത്തിന് എസ്എൻഡിപി യൂണിയൻ പിന്തുണ നൽകിയത്.

സർവ്വധർമ്മസമഭാവനയുടെ വിളനിലമായ ഭാരതത്തിൻ്റെ മഹത്തായ പാരമ്പര്യവും സംസ്ക്കാരവും തകർക്കുന്ന തരത്തിൽ മതതീവ്രവാദികളുടെ ഹബ്ബായി കേരളം മാറിയിരിക്കുകയാണെന്നും മതതീവ്രവാദത്തെ നിലക്ക് നിർത്താൻ സർക്കാർ ചങ്കൂറ്റം കാണിക്കുന്നമെന്നും എസ് എൻ ഡി പി നേതാക്കൾ ആവശ്യപ്പെട്ടു.

യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അലി അക്ബറിനെ ഷാൾ അണിയിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഗുരുദേവൻ്റെ സമ്പൂർണ കൃതികൾ കൈമാറി.യോഗം ഡയറക്ടർ കെ.ബിനുകുമാർ ,എ എം ഭക്തവത്സലൻ എന്നിവർ പ്രസംഗിച്ചു.

 


Reporter
the authorReporter

Leave a Reply