Tuesday, November 28, 2023
GeneralLatest

കോഴിക്കോട് നഗരമധ്യത്തില്‍ ലൈംഗികാതിക്രമം, പ്രതിയെ പിടികൂടി പെണ്‍കുട്ടി


കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി തന്നെ പുറകേ ഓടി പിടികൂടുകയായിരുന്നു. പാളയം സ്വദേശിയായ ബിജു(30)വിനെയാണ് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് മാനാഞ്ചിറയ്ക്ക് അടുത്ത് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വരികയായിരുന്നു പെണ്‍കുട്ടി. പഠിക്കുന്ന സ്‌കൂളിന് സമീപം എത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തിയ ബിജു പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ മറ്റൊരു വിദ്യാര്‍ത്ഥിനിയെയും ആക്രമിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പെണ്‍കുട്ടി തന്നെ പുറകേ ഓടിയെത്തി പിടികൂടി. ഷര്‍ട്ടില്‍ പിടിച്ച് ഇയാളെ വീഴത്തിയതോടെ നാട്ടുകാരും ഓടിയെത്തി ഇയാളെ പിടികൂടി തടഞ്ഞുവയ്ക്കുകയായിരുന്നു.

ബഹളം കേട്ട് സ്ഥലത്തെത്തിയ പിങ്ക് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുക്കുക. അതേസമയം ഇയാള്‍ മാനസിക രോഗിയാണോ എന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.


Reporter
the authorReporter

Leave a Reply