കോഴിക്കോട്. :മദ്യവിൽപ്പന ചോദ്യം ചെയ്യ്ത ബി.ജെ.പി. പ്രവർത്തകനെതിരെ പട്ടികജാതി വകുപ്പ് പ്രകാരം കള്ള കേസ്സ് എടുത്ത പോലീസ് നടപടിക്കെതിരെ ബി ജെ പി തൊടിയിൽ ബീച്ചിൽ നടത്തിയ ജനകീയ പ്രതിഷേധ സമരം പാർട്ടി
ജില്ല സെക്രട്ടറി
പ്രേശോഭ് കോട്ടൂളി ഉദ്ഘാടനം ചെയ്തു.
വെള്ളയിൽ പോലിസ് സ്റ്റേഷൻ എ കെ.ജി സെന്ററിനെ പോലെയാണ് പ്രവർത്തിക്കുന്നത്, പ്രാഥമിക അന്വേഷണം പോലും നടത്താതെ പട്ടികജാതി വകുപ്പ് പ്രകാരം എടുത്ത കള്ളക്കേസ് പിൻവലിക്കുന്നത് വരെ ബി.ജെ.പി. സമരം തുടരുമെന്നും
മദ്യവിൽപ്പനകാരിൽ നിന്ന് ചില പോലിസുകാർ അച്ചാരം വാങ്ങുന്നതിന്റെ നന്ദിയാണ് കള്ള കേസെന്നും പ്രേശോഭ് കോട്ടൂളി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു സമര പ്രഖ്യാപനം നടത്തി.
പട്ടികജാതി വകുപ്പ് പ്രകാരം വ്യാജ പരാതി കൊടുത്ത വ്യക്തിക്കെതിരെ നിയമം ദുരുപയോഗം ചെയ്തതിന് പട്ടികജാതി, മനുഷ്യാവകാശ കമ്മീഷന് തൊടിയിലെ ജനങ്ങൾ മാസ് പെറ്റിഷൻ നൽകും. പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ നിയമം ദുരുപയോഗം നടത്തിയതിനെതിരെ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് കെ.ഷൈബു പറഞ്ഞു.
വെള്ളയിൽ ഏരിയ വൈസ് പ്രസിഡണ്ട് ടി.സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു.
യുവമോർച്ച സംസ്ഥാന മഹിള കോഡിനേറ്റർ അഡ്വ. എൻ.പി. ശിഖ,
ഏരിയ ജനറൽ സെകട്ടറി. കെ. ജയകുമാർ , പി. രഞ്ജിത്ത്, ടി. ഭാർഗ്ഗവൻ, ടി. പ്രജോഷ് , ടി. നിവേദ് , ടി. അർജുൻ എന്നിവർ സംസാരിച്ചു