Tuesday, November 28, 2023
GeneralLatest

കേദാർനാഥിൽ പുനർനിർമ്മിച്ച ശങ്കരാചാര്യ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു


ഡെറാഡൂണ്‍:കേദാർനാഥിലെ പുനർനിർമ്മിച്ച ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. കേദാർനാഥ് ക്ഷേത്രത്തിലെ പൂജകളിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് 12 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തത്.

2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിലാണ് ആദി ശങ്കരാചാര്യരുടെ സമാധി തകർന്നത്. മൈസൂരുവിൽ നിന്നുള്ള ശിൽപികളാണ് പന്ത്രണ്ടടി ഉയരവും 35 ടൺ ഭാരവുമുള്ള ശങ്കരാചാര്യരുടെ പ്രതിമ തയ്യാറാക്കിയരിക്കുന്നത്. പ്രളയം ഉൾപ്പടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിർമ്മിതി.

ഉത്തരാഖണ്ഡിൻറെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിക്കും. കേദാർനാഥ് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി പ്രാർത്ഥിച്ചു. ഇതേസമയം ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകൾ നടന്നു.

കാലടിയിലെ മഹാസമ്മേളനത്തിൽ കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പങ്കെടുത്തു. ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത്  സിംഗും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചേർന്നാണ് സ്വീകരിച്ചത്.


Reporter
the authorReporter

Leave a Reply