Tuesday, November 28, 2023
GeneralLatestLocal News

തുറന്നു കിടക്കുന്ന ഓടയിൽ വീണ് മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


കോഴിക്കോട്: പാലാഴി അത്താണി പുഴുമ്പ്രം റോഡിൽ തുറന്നു കിടക്കുന്ന ഓടയിൽ വീണ്
ഒരാൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് തേടി.

റിപ്പോർട്ട് I5 ദിവസത്തിനകം ഹാജരാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

പാലാഴി കൈപ്പുറം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. റോഡരികിൽ തുറന്നു കിടക്കുന്ന ഓട കാടുമൂടിയ നിലയിലാണ്. ഓഗസ്റ്റിൽ ഇവിടെ മറ്റൊരാളും വീണ് മരിച്ചിരുന്നു. എന്നിട്ടും ഓട മൂടിയില്ല. ഇവിടെ തെരുവുവിളക്കുകൾ കത്താറില്ലെന്ന് പരാതിയുണ്ട്.

 


Reporter
the authorReporter

Leave a Reply