Tuesday, November 28, 2023
GeneralLatest

ജാമ്യം കിട്ടിയ ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങി


ബംഗളുരു:  ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങി. ഒരുവർഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു ബിനീഷ്.  പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല തന്നോട് ചോദിച്ചതെന്നും സത്യം ജയിക്കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. സഹോദരൻ ബിനോയിയും സുഹൃത്തുക്കളും കോടിയേരി ജയിലിന് പുറത്ത് കാത്തുനിന്നു.

കഴിഞ്ഞദിവസം ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. ജാമ്യം നിൽക്കാമേന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് ബിനീഷിന് പുറത്തിറങ്ങാൻ കഴിയാതെ വന്നത്.


Reporter
the authorReporter

Leave a Reply